Green Brigade


കേരളസർക്കാറിന്റെ മാലിന്യരഹിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ കോളേജിൽ “ഗ്രീൻ ബ്രിഗേഡ് ” എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്കി. ആദ്യ ഘട്ടത്തിൽ ഇരുപത്തിയഞ്ച് കുട്ടികൾക്ക് പരിശീലനം നൽകി. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ
കണ്ണൂർ ജില്ലാ കളക്ടർ ചന്ദ്രശേഖർ ഐ എ എസ് യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രാർത്ഥന എ ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് വി.എം അധ്യക്ഷത വഹിച്ചു. ഗ്രീൻ ബ്രിഗേഡ് കോ ഓർഡിനേറ്റർ ഡോ.സുരേഖ ടി.വി സ്വാഗതവും
ഗ്രീൻ ബ്രിഗേഡ് ക്യാപ്റ്റൻ കേഡറ്റ് രോഹിത് കെ എം നന്ദിയും അറിയിച്ചു. കണ്ണൂർ ജില്ല ഹരിത കേരളം മിഷൻ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽകുമാർ , അരുൾ പി.പി, ഡോ.പി ആർ സ്വരൻ ,ഡോ പ്രേമചന്ദ്രൻ കീഴോത്ത് , ഡോ. ശുഭ പി വി , ശ്രീകാന്ത് കെ വി , കുമാരി അനുശ്രീ കെ പി എന്നിവർ സംസാരിച്ചു.