PAYYANUR COLLEGE

pnr logo
MALAYALAM DEPARTMENT

PROGRAMMES ORGANIZED BY THE DEPARTMENT

ജൂൺ 19 വായനാദിനം

വായനാ ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ കോളേജ് മലയാളം വിഭാഗം 30 രചയിതാക്കളുടെ 30 രചനകളുടെ വായനാ വിലയിരുത്തൽ അവതരിപ്പിച്ചു.
ശ്രീമതി: സോന പി സ്വാഗതം പറഞ്ഞു . ഡോ :അനില ഒ ഉദ്ലാടനം ചെയ്തു. ഡോ:പത്ഭനാഭൻ കാവുമ്പായി ഡോ: പ്രജിത
എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ എഴുത്തുകാരെയും നോവലുകളും പരിചയപ്പെടുത്തി.

പയ്യന്നൂർ കോളേജ് മലയാളം ഡിപ്പാർട്ട്മെന്റിന്റെയും ഫോക് ലാന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 22.04.2023 നാടൻപാട്ട് ശില്പശാല നടന്നു. ക്ഷേത്ര കലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. ഫോക് ലാന്റ് ചെയർമാൻ ഡോ വി ജയരാജൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ സന്തോഷ് വി എം പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ പ്രജിത പി സ്വാഗതം പറഞ്ഞു.

Celebrating International Mother Language Day- Seminar was Conducted

Department of Malayalam, Payyanur College, Payyanur and Career Guidance Cell organized a seminar on International Mother Language Day. Prof P Prajitha presided over the program which was held at the College Hindi Hall. Principal Dr. VM Santhosh inaugurated the event. Kannur University Academic Council Member Dr. Unnikrishnan KV presented a paper on “New Horizons of Malayalam”. Dr PR Swaran, Dr Padmanabhan Kavumbayi, Sona P, Dr Anila O, Dr Vasudevan V, Suryajith Sathyan, and Arun Kumar spoke on the occasion.

സാഹിത്യ അക്കാദമിയും പയ്യന്നൂർ കോളേജ് മലയാള വിഭാഗവും സംയുക്തമായി ‘ മലയാള ചെറുകഥ : ചരിത്രം,ആഖ്യാനം,ഭാവുകത്വം’ എന്ന വിഷയത്തിൽ ഏകദിന സിമ്പോസിയം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാഹിത്യ അക്കാദമി മലയാളം ഉപദേശസമിതി അംഗം എൽ.വി.ഹരികുമാർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ് അദ്ധ്യക്ഷതയും വകുപ്പ് അദ്ധ്യക്ഷ ഡോ. പി.പ്രജിത ആമുഖപ്രഭാഷണം നടത്തി,അബിൻ ജോസഫ്,സോന പി എന്നിവർ സംസാരിച്ചു.
തുടർന്ന് ‘സൈബർ കഥകളുടെ ഭാവുകത്വമണ്ഡലം’ എന്ന വിഷയത്തിൽ സാബുകോട്ടക്കലും ‘ മലയാള ചെറുകഥയിലെ ഭാവുകത്വപരിണാമങ്ങൾ’ എന്ന വിഷയത്തിൽ അജിതൻമേനോത്തും ‘ കഥയും ആഖ്യാനവും: ആധുനിക ആധുനികാനന്തര ചെറുകഥ ‘ എന്ന വിഷയത്തിൽ ജിസ ജോസും ‘ മിനിക്കഥ: സ്വരൂപവും ചരിത്രവും ‘ എന്ന വിഷയത്തിൽ രഞ്ജിത്ത് എൻ.വി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യുകയും വകുപ്പ് അദ്ധ്യക്ഷ ഡോ.പി പ്രജിത സ്വാഗതം പറയുകയും ചെയ്തു. നിർമ്മലഗിരി കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ദീപമോൾ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി സി.വി.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മലയാളം അസോസിയേഷൻ സെക്രട്ടറി സൂര്യജിത്ത് സത്യൻ നന്ദി പറഞ്ഞു.

സായാഹ്ന ഫൗണ്ടേഷനുമായി സഹകരിച്ച് പുസ്തകങ്ങളുടെ ശേഖരണം, ഡിജിറ്റലൈസേഷൻ, ഓൺലൈൻ പ്രസാധനം എന്നീ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് മലയാളവിഭാഗം തുടക്കം കുറിച്ചു. കേരളത്തിൽ ആദ്യമായാണ് കോളേജ് വിദ്യാർത്ഥികൾ സായാഹ്ന ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.ഇതിനോടനുബന്ധിച്ച് പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ 16.11.2022 ന് ഭാഷാസാങ്കേതികത – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംസ്കൃത സർവ്വകലാശാല കാലടി കേന്ദ്രം വകുപ്പധ്യക്ഷ ഡോ.വി.ലിസി മാത്യു വിഷയാവതരണം നടത്തി സംസാരിച്ചു. മലയാളം വകുപ്പധ്യക്ഷ ഡോ.പി പ്രജിത അധ്യക്ഷയായ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ.വി എം സന്തോഷ് ആശംസാപ്രസംഗം നടത്തി. സോന പി സ്വാഗതവും ഡോ വി വാസുദേവൻ നന്ദിയും പറഞ്ഞു

Department of Malayalam, Payyanur College, Payyanur organized a webinar as part of Teachers’Day Celebrations on September 5th. Revathi Vijayan an alumnus of the department spoke on the topic “Guru- Randaksharathil Othungunnilla Onnum” meaning “Guru- that cannot be limited to two letters ” Head of the Department of Malayalam, Dr. Prajitha P. said welcome and BA final year student Sarath Mon P. said thanks. More than 40 students participated in the webinar.

സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചും നമ്മുടെ കാമ്പസിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പല സ്ഥലത്തും വല്ലാതെ കൂടിയിരിക്കുന്ന സാഹചര്യത്തിലും 12/8/2022 ന് ഉച്ചക്ക് IQAC യുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ഒരു സ്വച്ഛ് കാമ്പസ് പരിപാടിയോട് അനുബന്ധിച്ച് മലയാളവിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

പയ്യന്നൂർ കോളേജ് IQAC യുടെയും മലയാളവിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആസാദീ കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ”സ്വാതന്ത്ര്യസമരസ്മൃതിപഥങ്ങളിലൂടെ ” എന്ന പേരിൽ പയ്യന്നൂരിലെ ചരിത്രസ്മാരകങ്ങളിലേക്ക് പ0നയാത്ര സംഘടിപ്പിച്ചു. ഉപ്പുസത്യാഗ്രഹവേദിയായ ഉളിയത്തുകടവ്,ഗാന്ധിമ്യൂസിയം, ശ്രീനാരായണവിദ്യാലയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു .സ്വാതന്ത്ര്യസമരസേനാനി ശ്രീ.വി.പി അപ്പുക്കുട്ടപ്പൊതുവാൾ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ വിദ്യാഭ്യാസ അനുഭവങ്ങളും സ്വാതന്ത്ര്യസമരാനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കുവച്ചു.തുടർന്ന് സഞ്ജയൻ സ്മാരക ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ അന്നൂരിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൻ്റെ ചരിത്രത്തെ പറ്റി ശ്രീ.യു.രാജേഷ് പ്രഭാഷണം നടത്തി.

23, 24 January 2018

Two-Day International Seminar : a Two-day International Seminar was conducted on 23rd & 24th January 2018 on the topic Folklore: Anushtanam, Vinimayam, Samooham. Padmasree Smt. Pepitha Seth inaugurated the function. As part of the seminar, folk art forms such as Kurathiyattam, Kakkarassi Natakam & Mangalam Kali were performed with the support of the Kerala Folklore Academy.

14 November 2017

Kootiyattam Performance : A Kootiyattam performance by Kalamandalam Jishnu Pratap and team was organized on 14th November 2017. The programme was held in collaboration with Folkland, Trikaripur and Dorf Ketal, Mumbai. Subhadra Dhananjayam- Day 2 was presented before a large audience comprising students, teachers and other art-lovers.

Nangyar Kooth Performance: A Nangyar Kooth performance was held 14th November 2017 in association with National Academy of Music Dance and Drama and Koodiyata Kala Kendra. Kaaliyaamardhanam was staged by the renowned artist Kalamandalam Krishnendu.

23 August 2017

Kadhakali Performance: Nalacharitham Rantaam Divasam was staged in association with Folkland, Trikaripur and Dorf Ketal on 23rd August 2017.