
പയ്യന്നൂർ കോളേജിൽ പുതുതായി നിർമ്മിച്ച കാന്റീൻ കെട്ടിടം ബഹുമാനപ്പെട്ട കല്യാശ്ശേരി എം എൽ എ ശ്രി. എം. വിജിൻ ഉദ്ഘാടനം ചെയ്തു. ബോർഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് ശ്രീ . കെ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് ഓഫ് മാനേജ്മെന്റ് ജോയിന്റ് സെക്രട്ടറി ശ്രീ. കെ ടി സഹദുള്ളസ്വാഗതം പറഞ്ഞു. കെട്ടിടത്തിന്റെ രൂപകല്പന ചെയ്ത എഞ്ചിനീയർ വൈശാഖ് രാജൻ
കെട്ടിട നിർമാണം നടത്തിയ കോൺട്രാക്ടർ കെ സി സോമൻ നമ്പ്യാർ എന്നിവരെ ചടങ്ങിൽ വച്ച് ബോർഡ് ഓഫ് മാനേജ്മെന്റ് സെക്രട്ടറി ശ്രി. ജോൺ ജോസഫ് തയ്യിൽ മെമെന്റോ നൽകി ആദരിച്ചു.
കോളേജ് പി ടി എ സെക്രട്ടറി ഡോ. ശുഭ പി വി, ഐ ക്യു എ സി കോഡിനേറ്റർ ഡോ പി. ആർ. സ്വരൻ,കാന്റീൻ കമ്മിറ്റി കൺവീനർ കെ.
എം ദിലീപൻ,ഓഫീസ് സുപ്രന്റ് കെ. വി ശ്രീകാന്ത്, സ്റ്റുഡന്റ് എഡിറ്റർ അനുശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി എം സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.