FELICITATION TO TOPPERS- DEPT OF COMMERCE

വിജയികളെ അനുമോദിച്ചു

പയ്യന്നൂർ കോളേജ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി ബികോം പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പയ്യന്നുർ കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങ് ശ്രീ ഗംഗധരൻ o ( ജനറൽ മാനേജർ, ഡി ഐ സി, കണ്ണൂർ ) ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ ടി കെ ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ പി സന്തോഷ്‌ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ വി എം സന്തോഷ്‌, ശ്രീ വി വി രമേഷ് ( ഡി ഐ സി, പയ്യന്നൂർ ), ശ്രീമതി കൃഷ്ണ നമ്പ്യാർ, ഡോ നിസാമുദീൻ ടി എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ എ പ്ലസ് ഗ്രേഡ് നേടിയ സൂര്യ രാജീവ്, പ്രീതി എം എം, അശ്വതി രാജീവൻ എന്നിവരെയും എ ഗ്രേഡ് നേടിയ 27 വിദ്യാർത്ഥികളെയും അനുമോദിച്ചു.