Payyanur College

PAYYANUR COLLEGE

Affiliated to Kannur University
Re-accredited by NAAC with B+ grade

Archives: News

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ക്ലാസ്സ്യുവതലമുറയെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കുക, ജീവിതമാണ് ലഹരി എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ കോളേജ് NSS യൂണിറ്റുകളുടെയും പയ്യന്നൂർ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായ് ലഹരി വിരുദ്ധ ക്ലാസ്സ്‌ സംഘടിപ്പിച്ചു.പയ്യന്നൂർ ഡി വൈ എസ് പി ശ്രീ. കെ ഇ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്ത. പയ്യന്നൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. വിജേഷ് പി ലഹരി ഏങ്ങനെ യുവ…

പയ്യന്നുർ കോളേജ് ഭൂമിത്രസേന, IQAC, ലൈഫ് സയൻസ് ഡിപ്പാർട്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ‘ഒരേ ഒരു ഭൂമി’ എന്ന വിഷയത്തിൽ ഏകദിനസെമിനാറും പരിസരപഠനക്ലാസും സംഘടിപ്പിച്ചു.

പയ്യന്നുർ കോളേജ് ഭൂമിത്രസേന, IQAC, ലൈഫ് സയൻസ് ഡിപ്പാർട്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ‘ഒരേ ഒരു ഭൂമി’ എന്ന വിഷയത്തിൽ ഏകദിനസെമിനാറും പരിസരപഠനക്ലാസും സംഘടിപ്പിച്ചു. സെമിനാറിന്റെ ഭാഗമായി പ്രൊഫസർ ജോൻസി ജേക്കബിന്റെ സ്മരണയ്ക്കായി നാട്ടുവളർത്തിയ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന അപൂർവ്വയിനം സസ്യങ്ങളുടെസംരക്ഷണത്തിനായി നിർമിച്ച ജോൻസി വനം സന്ദർശിക്കുകയും കാടുകളുടെ സംരക്ഷണ പ്രധാന്യത്തെ കുറിച്ച് ടി പി പദ്മനാഭൻ മാസ്റ്റർ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. തുടർന്ന് ചെങ്കൽകുന്നുകളെ കുറിച്ച് പഠിക്കുന്നതിനും, അവിടുത്തെ ജൈവ…

പയ്യന്നുർ കോളേജ് കോമേഴ്‌സ് അലുംനി അസോസിയേഷന്റെ സംഗമം “ഒരു വട്ടം കൂടി” 2022 May 15ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു

പയ്യന്നുർ കോളേജ് കോമേഴ്‌സ് അലുംനി അസോസിയേഷന്റെ സംഗമം “ഒരു വട്ടം കൂടി” 2022 May 15ന് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. IVth group തുടങ്ങിയ 1982 മുതൽ 2021 വരെ പഠിച്ചിറങ്ങിയ commerce പൂർവ്വ വിദ്യാർത്ഥികൾ,അധ്യാപകർ,Principal എന്നിവർ ഒത്തുചേർന്നപ്പോൾ അതൊരു ഊഷ്മളമായ അന്തരീക്ഷമായി. Commerce പൂർവ്വവിദ്യാർത്ഥിയും Payyanur കോളേജിന്റെ അഭിമാനവുമായ Manoj Kannoth (സപ്തമ ശ്രീ തസ്കര, കനകം കമിനി കലഹം , ന്നാ താൻ…

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് പുരുഷ ടീം ജേതാക്കൾ ആയി

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് പുരുഷ ടീം ജേതാക്കൾ ആയി. ഫൈനലിൽ യുവധാര പട്ടാന്നൂരിനെ ഒന്നിന് എതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോളേജ് ടീം കിരീടം നേടിയത്. നേരത്തെ കണ്ണൂർ സർവകലാശാല ചാംപ്യൻഷിപ്പും കോളേജ് ടീം നേടിയിരുന്നു.

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

പയ്യന്നൂർ കോളജിൽ പുതുതായി നിർമിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം കല്യാശേരി എം. എൽ. എ. ശ്രീ. എം. വിജിൻ നിർവഹിച്ചു. കോളേജ് മാനേജ്മെൻ്റാണ് അര കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ 52 കമ്പ്യൂട്ടറുകൾ അടങ്ങുന്ന എയർ കണ്ടീഷൻ ചെയ്ത ലാബ് തയാറാക്കിയത്.വിവിധ ഓൺലൈൻ പരീക്ഷകൾ നടത്താനുള്ള സൗകര്യവും ലാബിൽ ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ മാനേജ്മെൻ്റ് പ്രസിഡൻറ് കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. വി. എം. സന്തോഷ്…