കണ്ണൂർ ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബ്രദേർസ് കണ്ണൂരിനെ പരാജയപ്പെടുത്തി 9 വർഷങ്ങൾക്ക് ശേഷം പയ്യന്നൂർ കോളേജ് ചാമ്പ്യന്മാരായി.. 1957 മുതൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇത് മൂന്നാം തവണയാണ് കോളേജ് കിരീടമണിയുന്നത്.. കണ്ണൂർ ജിംഖാന, S N കോളേജ്, പോലീസ് തുടങ്ങി പ്രമുഖ ടീമുകൾ മാറ്റുരച്ച ടുർണമെന്റിൽ ആണ് കോളേജ് ചരിത്ര വിജയം കരസ്ഥമാക്കിയത്
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് പുരുഷ ടീം ജേതാക്കൾ ആയി. ഫൈനലിൽ യുവധാര പട്ടാന്നൂരിനെ ഒന്നിന് എതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോളേജ് ടീം കിരീടം നേടിയത്. നേരത്തെ കണ്ണൂർ സർവകലാശാല ചാംപ്യൻഷിപ്പും കോളേജ് ടീം നേടിയിരുന്നു.
പയ്യന്നൂർ കോളജിൽ പുതുതായി നിർമിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം കല്യാശേരി എം. എൽ. എ. ശ്രീ. എം. വിജിൻ നിർവഹിച്ചു. കോളേജ് മാനേജ്മെൻ്റാണ് അര കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ 52 കമ്പ്യൂട്ടറുകൾ അടങ്ങുന്ന എയർ കണ്ടീഷൻ ചെയ്ത ലാബ് തയാറാക്കിയത്.വിവിധ ഓൺലൈൻ പരീക്ഷകൾ നടത്താനുള്ള സൗകര്യവും ലാബിൽ ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ മാനേജ്മെൻ്റ് പ്രസിഡൻറ് കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. വി. എം. സന്തോഷ്…